കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ കിറ്റിന് വിപണിയിൽ ആവശ്യമേറുന്നു. ഇന്ത്യയിലും വിദേശത്തുമായി നാല് മാസം കൊണ്ട് 250 കോടി രൂപയുടെ കിറ്റാണ് വിറ്റഴിച്ചത്. ഏകദേശം 25 ലക്ഷം കിറ്റുകൾ ചെലവായതായി പതഞ്ജലിയുടെ ഔദ്യോഗിക പേജിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലെെൻ വഴിയും മെഡിക്കൽ സ്റ്റോറുകൾ വഴിയും വൻതോതിൽ കിറ്റ് വിൽപ്പന നടന്നിട്ടുണ്ട്.
കൊവിഡ് ഭേദമാകുമെന്ന് അവകാശപ്പെട്ട് ജൂൺ 23നാണ് പതഞ്ജലി കൊറോണിൽ കിറ്റ് വിപണിയിലെത്തിക്കുന്നത്. എന്നാൽ രോഗം ഭേദമാക്കുമെന്ന പതഞ്ജലിയുടെ വ്യാജ പ്രചാരണത്തിനെതിരെ ആയുഷ് മന്ത്രാലയം രംഗത്തെത്തി. കൊറോണിൽ കിറ്റിൻ്റെ പരസ്യങ്ങൾ വരെ ആയുഷ് മന്ത്രാലയം നിരോധിച്ചു.
പിന്നീട് ഇമ്മൂണിറ്റി ബൂസ്റ്റർ മാത്രമാണെന്ന് കാണിച്ച് വിൽപ്പന നടത്താനും രോഗം ഭേദമാകുമെന്ന് വ്യാജ പ്രചാരണം നടത്തരുതെന്നുമുള്ള കർശന നിർദ്ദേശത്തോടെ കൊറോണിൽ കിറ്റ് വിൽപ്പന നടത്താൻ ആയുഷ് മന്ത്രാലയം അനുമതി നൽകുകയായിരുന്നു. അനുമതി ലഭിച്ച് നാലുമാസങ്ങൾക്കുള്ളിലാണ് കൊറോണിൽ 25 കോടിയിലധികം കിറ്റുകൾ വിറ്റത്.
content highlights: Patanjali sold 25 lakh Coronil kits worth Rs 250 crore in 4 months