രാജസ്ഥാനിൽ മാസ്ക് നിർബന്ധമാക്കികൊണ്ടുള്ള നിയമം കൊണ്ടുവരുന്നു; അശോക് ഗെലോട്ട്

Rajasthan to bring law to make masks mandatory in the state, says Ashok Gehlot

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്ത് ഇത്തരത്തിൽ നിയമം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായിരിക്കും രാജസ്ഥാൻ എന്നും ഗെലോട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

‘കൊറോണ വെെറസിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കണമെന്ന് നിർബന്ധമാക്കികൊണ്ടുള്ള നിയമം കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും രാജസ്ഥാൻ. കൊറോണ വെെറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ഒരേയൊരു വാക്സിനാണ് മാസ്ക്. കൊവിഡിനെതിരായ പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് നിർബന്ധമാക്കികൊണ്ടുള്ള നിയമം സർക്കാർ ഇന്ന് കൊണ്ടുവരുന്നു’. അശോക് ഗെലോട്ട് ട്വിറ്ററിലൂടെ അറിയിച്ചു. 

കൂടാതെ ഉത്സവ സീസണിൻ്റെ ഭാഗമായി പടക്കങ്ങൾ വിൽക്കുന്നതും സർക്കാർ നിർത്തലാക്കിയിരുന്നു. ആൺലോക്ക് 6ൻ്റെ ഭാഗമായി കൊണ്ടുവരേണ്ട നിയമങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ രാജസ്ഥാൻ സർക്കാർ യോഗം വിളിച്ചുചേർത്തിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നവംബർ 16വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടന്ന് യോഗത്തിലും തീരുമാനമായി. നീന്തൽ കുളങ്ങൾ, മാളുകൾ, തിയേറ്ററുകൾ തുടങ്ങിയവയും നവംബർ 30വരെ തുറക്കില്ല. മാസ്ക് നിർബന്ധമാക്കികൊണ്ടുള്ള നിയമം കൊണ്ടുവരുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കാമെന്നാണ് അശോക് ഗെലോട്ട് സർക്കാർ വിലയിരുത്തുന്നത്. 

content highlights: Rajasthan to bring law to make masks mandatory in the state, says Ashok Gehlot