കൊവിഡ് രോഗിയുമായി സമ്പർക്കം; ലോകരോഗ്യ സംഘടന മേധാവി ക്വാറന്റൈനിൽ

WHO chief says he is identified as contact of Covid-19 positive person

കൊവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപെട്ട വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേസസ്.

“കൊവിഡ് പോസിറ്റീവായ ഒരാളുടെ സമ്പർക്ക പട്ടികയിൽ ഞാൻ ഉൾപെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാൻ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങൾ കാണിച്ചിട്ടില്ല. പക്ഷേ വരും ദിവസങ്ങളിൽ ഞാൻ ക്വാറന്റൈനിലായിരിക്കും. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കൾ പാലിച്ച് കൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന്” ടെഡ്രോസ് ട്വീറ്റ് ചെയ്തു.

നാമെല്ലാവരും ആരോഗ്യ മാർഗ നിർദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്നും ഇങ്ങനെയാണ് കൊവിഡ് വ്യാപനത്തിന്റെ ശൃംഖലകൾ തകർക്കുകയും വൈറസിനെ അടിച്ചമർത്തുകയും അതുവഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടെതെന്നും അദ്ധേഹം ട്വീറ്റ് ചെയ്തു.

Content Highlights; WHO chief says he is identified as contact of Covid-19 positive person