പ്രണയത്തിന്റെ പേരിൽ ജിഹാദ് അനുവദിക്കില്ല; ഉത്തർപ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം

After U.P. and Haryana, Madhya Pradesh mulls law against ‘love jihad’

ഉത്തർപ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്താൻ തീരുമാനം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രണയത്തിന്റെ പേരിൽ ജിഹാദ് നടത്തുന്നത് അനുവദിക്കില്ലെന്നും അത്തരം പ്രവർത്തികളിൽ ഏർപെടുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും ചൌഹാൻ വ്യക്തമാക്കി.

നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹരിയാന മുഖ്യമന്ത്രി ലാൽ മനോഹർ ഖട്ടറും ലൗ ജിഹാദിനെ നിയമ പരമായി നേരിടുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ലൗ ജിഹാദ് കേസുകളിൽ നിയമ നിർമ്മാണത്തെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട് എന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വ്യക്തമാക്കിയത്.

തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമ നിർമ്മാണത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിർമാണമെന്നും അദ്ധേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവരാജ് സിങ്ങിന്റെ പ്രതികരണം.

Content Highlights; After U.P. and Haryana, Madhya Pradesh mulls law against ‘love jihad’