കേരളത്തിൽ അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് കെ സുരേന്ദ്രൻ

BJP cannot be defeated in Nemam says K Surendran

കേരളത്തിൽ അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലവ് ജിഹാദ് തടയാൻ ശക്തമായ നിയമം വേണമെന്നും കോൺഗ്രസിനോ സിപിഎമ്മിനോ അതിനുള്ള ധൈര്യമുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. വിശ്വാസികളുടെ കാര്യത്തിൽ പരസ്യപ്രസ്താവനകൾ ഇറക്കിയതു കൊണ്ട് കാര്യമില്ല. ശക്തമായ നടപടിയാണ് ആവശ്യമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ദേവസ്വം വരുമാനം സർക്കാർ കൊള്ളയടിക്കുകയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു. ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് കേരളത്തിലെ ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കാൻ തയ്യാറാണോ എന്ന് കോൺഗ്രസിനോടും സിപിഎമ്മിനോടും ചോദിച്ചു. ബിജെപി അധികാരത്തിൽ വന്നാൽ കേരളത്തിലെ ദേവസ്വം ബോർഡുകൾ പിരിച്ചുവിടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഇപ്പോൾ ഭക്ഷണത്തെയും വസ്ത്രത്തെയും വർഗീയവത്കരിച്ചിരിക്കുകയാണ്. ഇതെല്ലാം വെറുതെ ഉണ്ടാകുന്നതല്ല. മതത്തിന്റെ ശാസനകളാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇനിയിപ്പോള്‍ ഹോട്ടലുകളിലെ ഭക്ഷണങ്ങളാണ്. ഹലാൽ ഭക്ഷണം എന്ന ആശയം മത തീവ്രവാദികൾ കൊണ്ടു വന്നതാണ്. ഹലാൽ ഭക്ഷണത്തിൽ എൽഡിഎഫിനും യുഡിഎഫിനുമുള്ള നിലപാട് എന്താണ്. മത-സാമുദായിക ശക്തികളുടെ നിയന്ത്രണത്തിലാണ് കേരളത്തിൽ പല കാര്യങ്ങളും നടക്കുന്നത്. ന്യൂനപക്ഷ വിഭവങ്ങള്‍ പങ്കു വയ്ക്കുമ്പോൾ ക്രിസ്ത്യൻ സമുദായത്തിന്‌ വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു

Content Highlights; k surendran on love jihad