ടെക്‌സാസ്: ആഗോലതലത്തില്‍ മഹാമാരി വിതച്ച കൊവിഡ് 19 ഇത്രയധികം വ്യാപിക്കാന്‍ കാരണം അന്വേഷിച്ച് പഠനം നടത്തി ഗവേഷകര്‍. വൈറസിന് സംബന്ധിച്ച ജനിതകമാറ്റമാണ് വ്യാപനത്തിന് കാരണമായതെന്ന നിഗമനത്തിലാണ് ഹൂസ്റ്റണില്‍ നിന്നുള്ള ഗവേഷക സംഘം എത്തിയത്. കൊറോണ വൈറസിന്റെ പുറം ആവരണത്തില്‍ കാണപ്പെടുന്ന ‘സ്പൈക്ക് പ്രോട്ടീനുകളി’ല്‍ സംഭവിച്ച ജനിതകമാറ്റമാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാനും ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനും കാരണമായതെന്നാണ് ഗവേഷകരുടെ വിശദീകരണം.
വൈറസ് ഒരു വ്യക്തിയുടെ ശരീരത്തില്‍ കടക്കുമ്പോള്‍ കോശങ്ങളില്‍ പ്രവേശിക്കുന്നത് സ്‌പൈക്ക് പ്രോട്ടീനുകള്‍ ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ കോളങ്ങളിലേക്ക് കയറി ചെല്ലാന്‍ കഴിയുന്ന തരത്തിലുള്ള ജനിതകമാറ്റം വൈറസിന് സംഭവിച്ചിരിക്കാമെന്നതാണ് ഗവേഷനം സൂചിപ്പിക്കുന്നത്.
കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ജനിതകമാറ്റമടക്കം വൈറസിനെ കുറിച്ചുള്ള പഠന തിരക്കിലാണ് ഗവേഷകര്‍. ഇപ്പോഴും ഗവേഷക ലോകം ജനിതകമാറ്റം സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്.
Content Highlight: Study says Generic Mutation Covid 19 Virus cause huge transmission