കൊവിഡ് വ്യാപനത്തിന്‌ കാലാവസ്ഥാഘടകങ്ങൾ കാരണമാകില്ല; പഠനം

Hot or cold weather may have no significant effect on COVID-19 spread: Study

താപനിലയും ഈർപ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാക്കുന്നില്ലെന്ന് പഠനം. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് അവരുടെ പെരുമാറ്റശീലങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും അമേരിക്കയിലെ വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു. ഇന്ത്യൻ വംശജനായ യുഎസ് ശാസ്ത്രജ്ഞൻ ദേവ് നിയോഗിയാണ് പഠനത്തിന് നേതൃത്വം നൽകിയത്. 2020 മാർച്ച് മുതൽ ജൂലെെ വരെയുള്ള കാലയളവിൽ അമേരിക്കയുടെ അകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലെ കൊവിഡ് വ്യാപനമാണ് പഠനവിധേയമാക്കിയത്. 

യാത്ര, വീട്ടിൽ നിന്ന് പുറത്തുപോകുന്നത് തുടങ്ങി മനുഷ്യൻ്റെ പെരുമാറ്റ ശീലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറിയ സ്വാധീനം മാത്രമെ കാലാവസ്ഥ രോഗവ്യാപനത്തിൽ ചെലുത്തുന്നുള്ളു എന്ന് പഠനത്തിൽ കണ്ടെത്തി. കൊവിഡ് വ്യാപനത്തിലെ യാത്രകളുടെ ആപേക്ഷിക പ്രാധാന്യം 34 ശതമാനമാണ്. എന്നാൽ കൊവിഡ് വ്യാപനത്തിലെ കാലാവസ്ഥയുടെ ആപേക്ഷിക പ്രാധാന്യം 3 ശതമാനം മാത്രമാണ്. വീടിന് പുറത്ത് ചെലവിടുന്നതിൻ്റെ ആപേക്ഷിക പ്രാധാന്യം 26 ശതമാനവും ജനസംഖ്യ, നഗര സാന്ദ്രത എന്നിവയുടെ ആപേക്ഷിക പ്രാധാന്യം യഥാക്രമം 23, 13 ശതമാനമാണ്. കൊവിഡ് വ്യാപനത്തിൽ കാലാവസ്ഥ സ്വാധീനം ചെലുത്തുന്നു എന്ന് കാണിക്കുന്ന പഠനങ്ങൾ ലാബുകൾക്കുള്ളിലെ അന്തരീക്ഷത്തിൽ നടത്തിയതാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 

content highlights: Hot or cold weather may have no significant effect on COVID-19 spread: Study