ആന്ധ്രാപ്രദേശിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ അധ്യാപകർക്കും കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നീണ്ട കാലത്തിനു ശേഷം സ്കൂൾ തുറന്ന് 3 ദിവസത്തിനുള്ളിലാണ് 262 വിദ്യാർത്ഥികൾക്കും 160 അധ്യാപകർക്കും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് 9,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചത്.
ഈ ക്ലാസുകളിലായി 9.75 ലക്ഷം വിദ്യാർത്ഥികളാണുള്ളത്. ഇതിൽ 3.39 ലക്ഷം വിദ്യാർത്ഥികൾ ഹാജരായി. 1.11 ലക്ഷം അധ്യാപകരിൽ 99000 അധ്യാപകരുമാണ് കഴിഞ്ഞ ദിവസം സ്കൂളുകളിൽ എത്തിയത്. ഇതിൽ 262 വിദ്യാർത്ഥികൾക്കും 160 അധ്യാപകർക്കുമാണ് കൊവിഡ് പോസിറ്റീവായത്.
എന്നാൽ സ്കൂളിലെത്തിയവരിൽ 0.1 ശതമാനത്തിനു മാത്രമാണ് കൊവിഡ് എന്നതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് സ്കൂൾ വിദ്യാഭ്യാസ കമ്മീഷ്ണർ വി ചിന്ന വീരഭദ്രുഡു വ്യക്തമാക്കിയത്. പഞ്ചാബിൽ ഈ മാസം 16 ന് കോളേജുകളും സർവകലാശാലകളും തുറക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights; 262 Students Test Positive For COVID-19 After Schools Reopen In Andhra Pradesh