തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെടിവെച്ച് കൊന്ന് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാമെന്ന് കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കാനം പ്രതികരിച്ചു. സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏക ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും കാനം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന് തരത്തിലുള്ള യാതൊരു ഭീക്ഷണിയും മാവോയിസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ഭീതി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തണ്ടര്‍ ബോള്‍ട്ടിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേണ്ടെന്ന് വെക്കണമെന്നും ആളുകളെ വെടിവെച്ച് കൊല്ലുകയെന്നത് സര്‍ക്കാരിന്റെ മിനിമം പരിപാടിയല്ലെന്നും കാനം ചൂണ്ടികാണിച്ചു.
അതേസമയം, വയനാട്ടില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് കാനം പ്രതികരിച്ചു. അവിടെ ഏറ്റുമുട്ടല്‍ നടന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലെന്നും മരിച്ചയാളുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നിട്ടില്ലെന്നും കാനം പറഞ്ഞു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്നും കാനം ആവശ്യപ്പെട്ടു.
Content Highlight: Kanam against Maoist attack