മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൊവിഡ്

cheif minister political secretary test covid positive

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും കൊവിഡ് സ്ഥിരീകരിച്ചു. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിനേശനും കൊവിഡ് ബാധ കണ്ടെത്തിയത്. കൊവിഡ് ബാധിതനായ സിഎം ദിനേശനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിവശങ്കറിന് പിന്നാലെ സിഎം രവീന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപെട്ടിരുന്നു. എന്നാൽ കൊവിഡ് ബാധിച്ച കാര്യം സിഎം രവീന്ദ്രൻ ഇ ഡിയെ അറിയിക്കുകയായിരുന്നു. അതേസമയം രവീന്ദ്രനിൽ പൂർണ വിശ്വാസമുണ്ടെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു കൊണ്ട് കുറ്റകാരനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപെട്ടു.

Content Highlights; cheif minister political secretary test covid positive