രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 50357 പുതിയ കേസുകൾ

india covid updates today

24 മണിക്കൂറനിടെ രാജ്യത്ത് 50357 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 4141 എണ്ണം കുറവ് വന്നിട്ടുണ്ട്. ഇന്നലെ മാത്രം 577 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ ആകെ മരണം 125562 ആയി.

8462081 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 516632 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. ലോകത്ത് യുഎസ് കഴിഞ്ഞാൽ ഏറ്റവും അധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Content Highlights; india covid updates today