ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും മൂന്നാം വരവിൻ്റെ പാരമ്യത്തിലാണെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടാഴ്ചയിലായി 4000 കേസുകൾ വീതമാണ് ഡൽഹിയിൽ ദിനംപ്രതി സ്ഥിരീകരിക്കുന്നത്. പലരുടേയും അലംഭാവം കാരണമാണ് കൊവിഡ് രോഗികളുടെ എണ്ണം ഇത്രയധികം വർധിച്ചതെന്നും മന്ത്രി പറഞ്ഞു. വെെകാതെ തന്നെ ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൃത്യമായ കോണ്ടാക്ട് ട്രെസിങ്ങും കൊവിഡ് ടെസ്റ്റുകൾ വൻ തോതിൽ വർധിപ്പിച്ചതും കേസുകൾ കുത്തനെ കൂടാൻ കാരണമായി. ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി കൂടുതൽ കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. മാസ്ക് ധരിച്ചില്ലെങ്കിൽ നിലവിൽ ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. വാക്സിൻ കണ്ടുപിടിക്കുന്നതുവരെ മാസ്ക് മാത്രമാണ് മരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹോട്ടലുകളും ഹാളുകളും നിലവിൽ ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാൻ നിലവിൽ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 4.3 ലക്ഷം കടന്നു.
content highlights: Covid-19 third wave in Delhi is the worst so far, says Satyendar Jain