മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ അമ്മയും മൂന്നു മക്കളും മരിച്ച നിലയിൽ കണ്ടെത്തി. ഭൂദാനം തൊടിമുട്ടി മുതുപുരയിടത്ത് രാമൻ്റെ ഭാര്യ രഹ്ന (34) മക്കളായ ആദിത്യൻ (13), അർജുൻ (10), അനന്തു (7) എന്നിവരാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലായിരുന്നു രഹ്നയുടെ മൃതദേഹം. വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം.
ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
content highlights: Mother and three kids found dead in Nilambur, Malappuram