മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ്

Kerala covid updates

മലപ്പുറം മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് സ്കൂളുകളിലുമായി 442 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

മാറഞ്ചേരിയിൽ 363 പേർക്ക് നടത്തിയ പരിശോധനയിൽ 94 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് രോഗം സ്ഥിരീകരിച്ചത്. വന്നേരി സ്കൂളില്‍ 289 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 82 വിദ്യാര്‍ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.

Content Highlights; 180 students confirmed covid positive in malappuram schools