ബിഹാറില്‍ കുതിര കച്ചവട സാധ്യത തള്ളാതെ കോണ്‍ഗ്രസ്; ഹൈക്കമാന്റില്‍ ജാഗ്രത

പാട്‌ന: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകമായേക്കാവുന്ന ബിഹാറില്‍ കുതിരക്കച്ചവട സാധ്യത തള്ളാതെ കോണ്‍ഗ്രസ്. ബിഹാറില്‍ കുതിരക്കച്ചവടം നടക്കുമോയെന്ന് ഭയമുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ശ്യാം സുന്ദര്‍. എന്നാല്‍ കുതിരക്കച്ചവടം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ഹൈക്കാമാന്റില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ തുടര്‍ച്ചയായ നാലാമത്തെ ഭരണമെന്ന് കരുതിയിരുന്ന ബീഹാറില്‍ മാറി ചിന്തിക്കാന്‍ വഴിയൊരുക്കിയത് തേജസ്വി യാദവിന്റെ പ്രചാരണത്തോടെയാണെന്നും ശ്യാം സുന്ദര്‍ പറഞ്ഞു.

ചില എക്‌സിറ്റ്‌പോളുകള്‍ നല്‍കുന്ന വലിയ വിജയം തേജസ്വി യാദവിന് ഉണ്ടായാല്‍ പ്രതിപക്ഷ ചേരിക്ക് അത് വന്‍ ഊര്‍ജ്ജം പകും. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഡല്‍ഹിയിലും കരുത്ത് തെളിയിച്ച പോലെ ബിഹാര്‍ കൂടി പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസം വര്‍ദ്ധിക്കുമെന്നും മോദിയെ കൂടുതല്‍ കരുത്തോടെ നേരിടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ബിഹാറില്‍ പിടിച്ച് നില്‍ക്കാനായാല്‍ ഇതു വരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മറി കടക്കാനുള്ള അവസരമാണ് എന്‍ ഡി എക്ക് ലഭിക്കുക. വിജയം മഹാസഖ്യം ഉറപ്പിച്ചാല്‍ ബിജെപിയുടെ ഒന്നര വര്‍ഷത്തെ നയങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെട്ടേക്കും.

Content Highlight: Congress fear ahead of Bihar Election Result