കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ കെ എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
കോഴിക്കോടുള്ള കെ എം ഷാജിയുടെ വീട് തന്നെയാണ് അനധികൃത സ്വത്ത് സമ്പാദനത്തിന് പ്രധാന തെളിവായി ചൂണ്ടികാട്ടുന്നത്. ഇത്രയും വലിയൊരു സ്വത്ത് ഷാജി എങ്ങനെ കൈക്കലാക്കി എന്നതാണ് പ്രധാന അന്വേഷണം. 1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം.
വിജിലന്‍സ് ജഡ്ജി കെ വി ജയകുമാറിന്റേതാണ് ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് എസ് പിക്കാണ് പ്രാഥമിക അന്വേഷണ ചുമതല.
Content Highlight: Vigilance Investigation against K M Shaji