സൈറ്റിൽ വിൽപ്പനക്ക് വെച്ച ഉത്പന്നങ്ങൾ ഹിന്ദു വികാരം വ്രണപെടുത്തുന്നവ; ആമസോൺ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം

boycott amazon campaign in social media

ഓൺലൈൻ ഷോപ്പിംങ് സൈറ്റായ ആമസോൺ ബഹിഷ്കരിക്കണമെന്നാവശ്യപെട്ട് ഒരു കൂട്ടം സോഷ്യൽ മീഡിയാ ഉപയോക്താക്കൾ. ബൊയ്കോട്ട് ആമസോൺ എന്ന ഹാഷ്ടാഗോടെ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സൈറ്റിൽ വിൽപ്പനക്ക് വെച്ച ഉത്പന്നങ്ങൾ ഹിന്ദു വികാരം വ്രണപെടുത്തുന്നവയാണെന്ന വാദം ചൂണ്ടികാണിച്ചു കൊണ്ടാണ് കാമ്പയിൻ ആരംഭിച്ചത്. ഹിന്ദു ചിഹ്നങ്ങൾ ഉൾപെടുത്തിയുള്ള ഡോർമാറ്റുകൾ ഉൾപെടെയുള്ളവ സൈറ്റിൽ വിൽപ്പനക്ക് വെച്ചു എന്നതാണ് ആമസോണിനെതിരായ ആരോപണം. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ അടി വസ്ത്രങ്ങളും സൈറ്റിലുണ്ടെന്ന് ഇവർ പറയുന്നു.

വിവാദ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച ആമസോൺ യു കെ സൈറ്റിന്റേതെന്ന തരത്തിൽ സ്ക്രീൻ ഷോട്ടുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

കൂടാതെ ദീപാവലി ആഘോഷം അടുത്തിരിക്കുമ്പോൾ ആപ്പ് അൺ ഇൻസ്റ്റോൾ ചെയ്ത് പകരം ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുന്നവരും കൂട്ടത്തിലുണ്ട്.

Content Highlights; boycott amazon campaign in social media