അമേരിക്കൻ വെെസ് പ്രസിഡൻ്റ് കമല ഹാരിസിന് തമിഴിൽ കത്തയച്ച് സ്റ്റാലിൻ; വണക്കം എന്ന് അഭിസംബോധന

DMK Chief MK Stalin Writes To Kamala Harris In Tamil, Recalls Her Links To Tamil Nadu

അമേരിക്കൻ വെെസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. വണക്കം എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത്. അമേരിക്കയുടെ ആദ്യ വനിതാ വെെസ് പ്രസിഡൻ്റിന് തമിഴ് വേരുള്ളതിനാൽ അഭിമാനിക്കുന്നുവെന്നും അമ്മ ശ്യാമള ഗോപാലൻ്റെ മാതൃഭാഷയിൽ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ  സ്റ്റാലിൻ പറയുന്നു. 

കമലാ ഹാരിസിൻ്റെ വിജയം ദ്രാവിഡ മുന്നേറ്റത്തിന് ആത്മവിശ്വാസം നൽകുമെന്നും അമേരിക്കയ്ക്ക് നേട്ടങ്ങൾ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിൻ്റെ നെറുകയിൽ എത്തിക്കണമെന്നും കമലയുടെ വരവിനായി തമിഴ്നാട് കാത്തിരിക്കുകയാണെന്നും സ്വന്തം കെെപ്പടയിൽ എഴുതിയ ആശംസ കത്തിൽ സ്റ്റാലിൻ പറയുന്നു

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തുളസെന്തിരപുരം, പെെംഗനാട് ഗ്രാമത്തിലാണ് കമല ഹാരിസിൻ്റെ അമ്മ ജനിച്ചത്. കമലയുടെ വിജയത്തിന് പിന്നാലെ ഈ ഗ്രാമത്തിൽ  ഗ്രാമവാസികൾ വലിയ ആഘോഷമാണ് നടത്തിയിരുന്നത്. 

content highlights: DMK Chief MK Stalin Writes To Kamala Harris In Tamil, Recalls Her Links To Tamil Nadu