പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുൻപ് 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വിഭാഗം മുഴുവൻ ജീവനക്കാരുടേയും പരിശോധന നടത്തിയത്. കൊവിഡ് പോസിറ്റീവായവരും അവരുടെ സമ്പർക്ക പട്ടികയിലുള്ളവരും ഉടൻ നിരീക്ഷൽണത്തിൽ പോകണമെന്ന് ജില്ല ആരോഗ്യ വിഭാഗം നിർദേശിച്ചിട്ടുണ്ട്. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടോൾ പ്ലാസ അടച്ചിടണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Content Highlights; eleven employees test covid positive in paliyekara toll plaza