രാജ്യത്ത് 24 മണിക്കൂറിനിടെ 38074 കൊവിഡ് ബാധിതർ; മരണം 448

India covid updates today

രാജ്യത്ത് 24 മണിക്കൂറിനിടെ 38074 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം രാജ്യത്ത് 448 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8591731 ആയി ഉയർന്നു. കൊവിഡ് മരണസംഖ്യ 127059 ആയി. 24 മണിക്കൂറിനിടയിൽ 42033 പേരാണ് രോഗമുക്തി നേടിയത്.

ആകെ രോഗ മുക്തരുടെ എണ്ണം 7959406 ആയി. 505265 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 4408 പേരുടെ കുറവാണ് രേഖപെടുത്തിയത്. ലോകത്ത് യുഎസ് കഴിഞ്ഞാൽ ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്.

Content Highlights; India covid updates today