യുഡിഎഫ് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം അധികാര ദുര്‍വിനിയോഗമെന്ന് കുഞ്ഞാലികുട്ടി

കോഴിക്കോട്: യുഡിഎഫ് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. കമറുദ്ദീന്റെ കേസിലും സമാന പ്രഖ്യാപനമാണ് സംഭവിച്ചതെന്നും കുഞ്ഞാലികുട്ടി വിമര്‍ശിച്ചു.

എംഎല്‍എമാര്‍ക്കെതിരെ അന്യായമായി സ്വീകരിക്കുന്ന കേസുകള്‍ യുഡിഎഫിന് മുതല്‍ കൂട്ടാവുകയേ ഉള്ളെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. നിസാര കേസുകള്‍ എല്‍ഡിഎഫ് ഗുരുതരമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: P K Kunhalikutty against LDF Convener