കമറുദ്ദീനെ ജയിലിലേക്ക് മാറ്റി; അറസ്റ്റുകള്‍ വൈകരുതെന്ന് കോടതി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി എം സി കമറുദ്ദീന്‍ എംഎല്‍എയെ ജയിലിലേക്ക് മാറ്റി. കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് എംഎല്‍എയെ ജയിലിലേക്ക് മാറ്റിയത്. ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഒളിവിലായതിനാല്‍ രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല കച്ചവടക്കാരന്‍ എന്ന നിലയിലാണ് വകുപ്പ് ചുമത്തിയിരിക്കുന്നതെന്ന് കോടതി അറിയിച്ചു. ദൈനം ദിന കാര്യങ്ങളില്‍ ചെയര്‍മാന് പങ്കില്ലെന്നും സമൂഹത്തില്‍ എംഎല്‍എയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.

30 കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്താനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അവശേഷിക്കുന്ന കേസുകളില്‍ അറസ്റ്റ് വൈകരുതെന്നും കോടതി അറിയിച്ചു.

Content Highlight: M C Kamaruddin moved to Jail