ടിആർപി നിരക്കിൽ കൃത്രിമം കാണിച്ച കേസിൽ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവിയായ ഘൻശ്യാം സിങിനെ അറസ്റ്റ് ചെയ്തു. കേസിൽ പന്ത്രണ്ടാം പ്രതയാണ് ഘനശ്യാം സിങ്. 2018 ലെ ഒരു കേസുമായി ബന്ധപെട്ട് കഴിഞ്ഞ ആഴ്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ടിവി കാണുന്നില്ലെങ്കിലും കൂടുതൽ സമയവും വീട്ടിൽ റിപ്പബ്ലിക് ടിവി ചാനൽ ഓൺ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകർ പോലീസിന് മൊഴി നൽകിയിരുന്നു. റിപ്പബ്ലികിന് പുറമേ ഫക്തി, ബോക്സ് സിനിമ, മറാത്തി തുടങ്ങിയ ലോക്കൽ ചാനലുകൾക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു.
എന്നാൽ റിപ്പബ്ലിക്കൻ ടിവിക്കെതിരായ ആരോപണങ്ങളെ അധികൃതർ നിഷേധിക്കുകയും, രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പോലീസിനെ കരുതി കൂട്ടി ആക്രമിക്കുകയാണെന്നും അധികൃതർ ആരോപിച്ചു.
Content Highlights; republican tv distribution head arrested trp case