നിരന്തര ബഹിഷ്കരണാഹ്വാനവും സെെബർ ആക്രമണവും; ദീപാവലി പരസ്യം പിൻവലിച്ച് തനിഷ്ക്

Tanishq takes down cracker-free Diwali ad after Twitter outrage

സെെബർ ആക്രമണത്തെ തുടർന്ന് തനിഷ്ക് ജ്വല്ലറി ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യവും പിൻവലിച്ചു. സുരക്ഷയുടെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പരസ്യ ചിത്രത്തിൻ്റ കണ്ടൻ്റ്. പരസ്യം പുറത്തുവന്നതിന് പിന്നാലെ boycottTanisq എന്ന ഹാഷ്ടാഗുമായി ഒരു വിഭാഗം രംഗത്തുവരികയായിരുന്നു.

നടിമാരായ നീന ഗുപ്ത, നിമ്രത് കൌർ, സയനി ഗുപ്ത തുടങ്ങിയവർ അഭിനയിച്ച പരസ്യമാണിത്. ഇവർക്കെതിരേയും സെെബർ ആക്രമണമുണ്ടായിരുന്നു. ഹിന്ദു സംസ്കാരത്തെ ഇല്ലാതാക്കാനാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. ഹിന്ദുക്കൾ എങ്ങനെ ദീപവലി ആഘോഷിക്കണമെന്ന് പഠിപ്പിക്കാൻ തനിഷ്ക് ആരാണെന്നായിരുന്നു ബിജെപി നേതാവ് ഗൌരവ് ഗോയൽ ട്വീറ്റ് ചെയ്തത്. സെെബർ ആക്രമണം കൂടിയതോടെ തനിഷ്ക് പരസ്യം പിൻവലിച്ചു. 

അതേസമയം സെെബർ ആക്രമണങ്ങൾക്കെതിരെ പരസ്യത്തിൽ അഭിനയിച്ച സയനി ഗുപ്ത രംഗത്തുവന്നു. വായു മലീനീകരണം എന്ന ആഗോള പ്രശ്നം എങ്ങനെയാണ് മതത്തിൻ്റെ പേരിൽ രാഷ്ട്രീയവത്കരിക്കപ്പെടുന്നതെന്ന് താൻ നേരിൽ കാണുകയാണെന്നും ഇത് അവിശ്വസനീയമാണെന്നുമാണ് സയനി ഗുപ്ത ട്വീറ്റ് ചെയ്തത്. നേരത്തെ ഏകത്വം കാമ്പെയിൻ്റെ ഭാഗമായി തനിഷ്ക് പുറത്തിറക്കിയ പരസ്യവും സെെബർ ആക്രമണത്തെ തുടർന്ന് പിൻവലിച്ചിരുന്നു. 

content highlights: Tanishq takes down cracker-free Diwali ad after Twitter outrage