യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷിക്കും സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യം

Vijay P Nair case; Bhagya Lakshmi and 3 of getting anticipatory bail

വിവാദ യൂട്യൂബർ വിജയ് പി നായരെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യം. വിജയ് പി നായരെ വീട്ടിൽ കയറി ആക്രമിച്ചതിന് ദിയ സന, ശ്രീലക്ഷ്മി അറക്കൽ, ഭാഗ്യ ലക്ഷ്മി എന്നിവർക്കെതിരെയായിരുന്നു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതേ തുടർന്ന് മൂവരും മുൻകൂർ ജാമ്യാപേക്ഷക്കായി കോടതിയെ സമീപിച്ചിരുന്നു. നിയമ വാഴ്ചയിൽ വിശ്വാസമില്ലാത്തതു കൊണ്ടല്ലെ ഭാഗ്യ ലക്ഷമിയും സുഹൃത്തുക്കളും അതിക്രമത്തിനു മുതിർന്നതെന്നും അതിക്രമത്തിന്റെ വീഡിയോ പുറത്തു വിട്ടതെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു.

സമൂഹത്തിൽ മാറ്റം കൊണ്ടു വരാനുള്ള ശ്രമമാണെന്ന അഭിഭാഷകന്റെ മറുപടിയോട് അത്തരത്തിൽ മാറ്റം കൊണ്ടു വരാൻ ശ്രമിക്കുന്നവർ പരിണിത ഫലവും ഇനുഭവിക്കാൻ തയ്യാറാകണമെന്നായിരുന്നു വാദം കേൾക്കവെ കോടതി പ്രതികരിച്ചത്. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാൻ വിജയ് പി നായരുടെ ആവശ്യ പ്രകാരമാണ് താമസ സ്ഥലത്ത് ചെന്നതെന്നും അവിടെ നിന്നെടുത്ത ലാപ്ടോപ്പുകളും മൊബൈലും ഹെഡ്സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പോലീസിനെ ഏൽപ്പിച്ചുവെന്നും, പ്രതികൾ ചൊറിയണവും മഷിയും കരുതിയിരുന്നുെവെന്ന ആരോപണം തെറ്റാണെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ പറഞ്ഞു.

എന്നാൽ പ്രതികൾ അതിക്രമിച്ചു കയറിയതാണെന്നും ഇവർക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിജയ് പി നായകരുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണെന്ന് ഇവർ പരസ്യമയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എതിർഭാഗം ഉന്നയിച്ചു.

Content Highlights; Vijay P Nair case; Bhagya Lakshmi and 3 of getting anticipatory bail