മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുഡ്നിക് 5 92% വിജയകരമെന്ന് റഷ്യ. ബെലാറസ്, യുഎഇ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നതിനിടെയാണ് റഷ്യയുടെ അവകാശ വാദം. ഇന്തത്യയിലും വാക്സിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്.
മോസ്കോയിലെ 29 ക്ലിനിക്കുകളിലായി ആകെ നാല്‍പ്പതിനായിരം പേരിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പേര്‍ക്ക് സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്സിന് നല്‍കിയിട്ടില്ല. സ്പുട്നിക് വാക്സിന് നല്‍കിയവര്‍ക്ക്, സജീവ ഘടകം അടങ്ങിയ വാക്സിന് നല്‍കാത്തവരെക്കാള്‍ 92 ശതമാനത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ആര്.ഡി.ഐ.എഫിന്റെ അവകാശവാദം.
ഓഗസ്റ്റ് മാസത്തിലായിരുന്നു റഷ്യ വാക്സിന് രജിസ്റ്റര്‍ ചെയ്തത്. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ മകളും ഉണ്ടായിരുന്നു. രണ്ട് ഡോസാണ് വാക്സിനുള്ളത്. രണ്ട് ഡോസും സ്വീകരിച്ച 16000 പേരില്‍ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന വിവരം. അമേരിക്കയുടെ വാക്സിനും 90 ശതമാനം വിജയകരമാണെന്ന് അവകാശപ്പെട്ടിരുന്നു.
Content Highlight: Sputnik V Vaccine is 92% effective says Russia








