ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്നലെ മാത്രം 8593 പേരാണ് രോഗബാധിതരായത്. ഡല്‍ഹിയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങുന്നവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍.

അതേസമയം രാജ്യത്ത് കൊവിഡ് മുക്തരുടെ രാജ്യത്ത് എണ്ണം 80.5 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 93 ശതമാനമായി. ആകെ രോഗ ബാധിതര്‍ 87 ലക്ഷത്തിനടുത്താണെങ്കിലും ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ താഴെ മാത്രമാണ്.

Content Highlight: Covid Super Spread reported in Delhi