കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ യോജന പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ

FM launches Atmanirbhar Bharat Rozgar Yojana

രാജ്യത്ത് കൂടുതൽ തൊഴിലവരസങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മ നിർഭർ റോസ്ഗാർ യോജന പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബർ ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്. സമ്പദ് ഘടനക്ക് കരുത്ത് നൽകുന്നതിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കന്നതിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

  1. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളേയും ഉൾപെടുത്തി കൊണ്ട് ക്രഡിറ്റ് ഗ്യാരണ്ടി സ്കീം സർക്കാർ പ്രഖ്യാപിച്ചു – കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പയായാണ് അനുവദിക്കുന്നത്. ഇതിൽ ഒരു വർഷം മൊറട്ടോറിയം കാലാവധിയും നാല് വർഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം 50 കോടി മുതൽ 500 കോടി രൂപ വരെയാകും അനുവദിക്കുന്നത്.
  2. രാജ്യത്തെ നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 132800 കോടി രൂപ ഇതിനോടകം റീഫണ്ട് ചെയ്ത് നൽകി. 39.7 ലക്ഷം ആളുകൾക്കാണ് തുക വിതരണം ചെയ്തത്.
  3. ഉത്സവ അഡ്വാൻസ് നൽകുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാർഡ് വിതരണം ചെയ്തിട്ടുണ്ട്
  4. ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചു. 28 സംസ്ഥാനങ്ങളിലെ 68.8 കോടി ആളുകൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും

Content Highlights; FM launches Atmanirbhar Bharat Rozgar Yojana