മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലംപതിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

Government Will Collapse On Its Own In Maharashtra: Devendra Fadnavis

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ തനിയെ നിലംപതിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ ബിജെപി അധികാരമാറ്റത്തിന് ശ്രമിക്കുന്നില്ല. എന്നാൽ സർക്കാർ താഴെ വീണാൽ സംസ്ഥാനത്ത് ബദൽ മാർഗമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയിൽ ആത്മവിശ്വാസമുയർത്തി എന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ അധികാരത്തെ കുറിച്ച് തങ്ങൾക്ക് ഉതകണ്ഠകളില്ല. മഹാരാഷ്ട്ര സർക്കാർ ഒരു ദിവസം സ്വയം തകരും. ഫഡ്നാവിസ് പറഞ്ഞു. സർക്കാർ തകരുന്ന ദിവസം ഒരു ബദൽ സർക്കാരിനെ തങ്ങൾ നൽകുമെന്നും എന്നാൽ ഇപ്പോൾ ഇത് ഞങ്ങളുടെ മുൻഗണനയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ കാർഷിക പ്രതിസന്ധിയാണ്. കർഷകർ ആശങ്കാകുലരാണ്. സർക്കാർ അവർക്ക് ധനസഹായം നൽകുന്നില്ല. പ്രതിപക്ഷ പാർട്ടിയായ ഞങ്ങൾ കർഷകർക്കൊപ്പമുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു. 

content highlights: Government Will Collapse On Its Own In Maharashtra: Devendra Fadnavis