പ്രതിദിന കൊവിഡ് കേസുകൾ അമ്പതിനായിരത്തിൽ താഴെ; രോഗമുക്തി നിരക്ക് 92.89 ശതമാനം

Nearly 48,000 new Covid-19 cases, 550 deaths push India’s tally to 86.8 lakh; active cases below 5 lakh

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 86,83,916 ലക്ഷം കടന്നു. 1,28,121 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 505 പേരാണ് മരിച്ചത്. 80,66,501 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോകമുക്തി നിരക്ക് 92.89 ശതമാനമാണ്. 4,83,294 പേരാണ് നിലവിൽ കൊവിഡ് മൂലം ചികിത്സയിലുള്ളത്. 5.63 ശതമാനം ആക്ടീവ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിൽ 11,93,358 സാമ്പിളുകളാണ് പരിശോധിച്ചത്. 52,718 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ രോഗമുക്തരായി. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 17.31 ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെയാണ്. 17,31,833 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. 45,560 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. കർണാടക, ആന്ധ്രാപ്രദേശ്. തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് കേസുകളിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ. 

content highlights: Nearly 48,000 new Covid-19 cases, 550 deaths push India’s tally to 86.8 lakh; active cases below 5 lakh