പുത്തൻ കറൻസികളുമായി നോട്ട് വണ്ടിയെത്തി; മലപ്പുറം കോഴിക്കോട് ജില്ലകളിലായി എത്തിച്ചത് 825 കോടി

new currency arrived Kozhikode Malappuram 

ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി വിവധ ദേശസാത്കൃത- സ്വകാര്യ ബാങ്കുകളിലേക്ക് 825 കോടി രൂപയെത്തി. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്നും ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ കറൻസിയുമായി നാല് വാഗണുകൾ ഉൾപെട്ട പ്രത്യേക പാർസൽ വണ്ടികളെത്തിയത്. മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് 825 കോടി രൂപ എത്തിയത്. ഇതിൽ 500 കോടി കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുുറം ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിലേക്കുമുള്ളതാണ്. 

മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള കീറിയതും പഴയതുമായ നോട്ടകളും ഇതേ വാഗണിൽ തന്നെ രാത്രി ആർബിഐയിലേക്ക് കൊണ്ടു പോയി.  കനത്ത സുരക്ഷയൊരുക്കിയാണ് ഇവ വിവിധ ബാങ്കുകളിലെത്തിച്ചത്. റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ മുതൽ റെയിൽവെ പോലീസിന്റേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റേയും എ ആർ ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു കാവൽ സജ്ജമാക്കിയിരുന്നത്. ഇതിനായി വിവിധയിടങ്ങളിലായി സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 

Content Highlights; new currency arrived Kozhikode Malappuram