പ്രകൃതി ദുരന്തം നാശം വിതച്ച ആറ് സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; കേരളത്തെ ഒഴിവാക്കി

Centre approves ₹4,382 crores as calamity assistance to 6 States

പ്രകൃതി ദുരന്തം നാശം വിതച്ച ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ധനസഹായം. ഈ വർഷം ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവ നാശം വിതച്ച സംസ്ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. 4,381.88 കോടി രാപയാണ് ആറ് സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യുന്നത്. എന്നാൽ പെട്ടിമുടി ദുരന്തമുൾപെടെ വൻ ദുരന്തങ്ങൾ നടന്ന കേരളത്തിന് ധനസഹായമൊന്നും തന്നെ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. ഉംപുൻ ചുഴലിക്കാറ്റ് വീശിയടിച്ച പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങി സംസ്ഥാനങ്ങൾക്ക് യഥാക്രമം 270.77 കോടിയും 128.23 കോടിയാണ് അനുവദിച്ചത്. ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച ഉടൻ തന്നെ ഈ രണ്ട് സംസ്ഥാനങ്ങൾക്കും 1500 കോടിയുടെ സഹായം നൽകിയിരുന്നു. ഇത് കൂടാതെയാണ് വീണ്ടും ധനസഹായം പ്രഖ്യാപിച്ചത്.

ജൂണിൽ നിസർഗ ചുഴലിക്കാറ്റ് നാശം വിതച്ച മഹാരാഷ്ട്രയ്ക്ക് 268.59 കോടി ധനസഹായമാണ് പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലും വെള്ളപൊക്കവും നാശം വിതച്ച കർണാടകയ്ക്ക് 577.84 കോടിയും, മധ്യപ്രദേശിന് 611.61 കോടി, സിക്കിം 87.84 കോടി എന്നിങ്ങനെയാണ് ധനസഹായമാണ് പ്രഖ്യാപിച്ചത്.

Content Highlights; Centre approves ₹4,382 crores as calamity assistance to 6 States