ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44878 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 547 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8728795 ആയി ഉയർന്നു. വൈറസ് ബാധ മൂലം മരണപെട്ടവരുടെ എണ്ണം 128688 ആയി. ഇന്ത്യയിലെ പ്രതിദിന രോഗികളുടെയും സജീവ രോഗികളുടെയും എണ്ണത്തിൽ കുറവാണ് രേഖപെടുത്തുന്നത്. നിലവിൽ രാജ്യത്തെ സജീവ രോഗികളും എണ്ണം 484547 ആണ്.
സജീവ രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 4747 പേരുടെ കുറവാണ് രേഖപെടുത്തിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 49079 പേർ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മുക്തി നേടി. സംസ്ഥാന തല കണക്കുകളിൽ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രക്ക് പിന്നിൽ.
Content Highlights; India covid updates today