പുതിയ ടീമുകൾ ഉൾപെടുത്തിയുള്ള ഐപിഎൽ വിപുലീകരണത്തെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

IPL ready for expansion says Rahul Dravid

പുതിയ ടീമുകൾ ഉൾപെടുത്തിയുള്ള ഐപിഎൽ വിപുലീകരണത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ‘ക്രിക്കറ്റ് പ്രതിഭകളുടെ കാര്യം കണക്കിലെടുക്കുമ്പോൾ ഐപിഎൽ വിപുലീകരണത്തിന് തയ്യാറാണ്. ഐപിഎൽ പോലൊരു വലിയ വേദിയിൽ അവസരം കാത്ത് നിരവധി യുവ പ്രതിഭകൾ ഇന്ത്യയിലുണ്ട് നമ്മൾ ഈ വർഷം തന്നെ അത് കണ്ടതാണ്. ഒരു അവസരം നൽകിയാൽ ഇനിയുമേറെ പുതുമുഖങ്ങളെ നമുക്ക് കാണാൻ സാധിക്കും’. വെള്ളിയാഴ്ച ഒരു ചടങ്ങിൽ സംസാരിക്കവെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ ദ്രാവിഡ് പറഞ്ഞു.

ഐപിഎൽ 2021 സീസണിൽ ഒന്നോ രണ്ടോ ടീമുകളെ കൂടി ഉൾപെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ദ്രാവിഡിന്റെ വാക്കുകൾ. അണ്ടർ 19 ടീമിൽ കളിച്ച ഒട്ടേറെ താരങ്ങൾ സംസ്ഥാന ടീമിൽ മാത്രമല്ല ഐപിഎൽ ടീമിലും സ്ഥാനമുറപ്പിക്കുന്നത് കാണാൻ സാധിച്ചത് നല്ല കാര്യമാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. അടുത്ത സീസണിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ബിസിസിഐ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Content Highlights; IPL ready for expansion says Rahul Dravid