മുസ്ലീങ്ങളെ ഭിന്നിപ്പിക്കുന്ന മറ്റൊരു ജിന്നയാണ് ഒവെെസി, ബിജെപിയുടെ കളിപ്പാവയാണെന്നും ഉർദു കവി മുനവർ റാണ

Poet Munawwar Rana accuses Owaisi of dividing Muslims

എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവെെസി ബിജെപിയുടെ കളിപ്പാവയാണെന്ന് ഉർദു കവി മുനവർ റാണ. ഒവെെസി മറ്റൊരു മുഹമ്മദലി ജിന്നയാണെന്നും രാജ്യത്തെ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ യാഥാർത്ഥ്യം അവർ തിരിച്ചറിയുമെന്നും ഇത്തരത്തിലുള്ള നേതാവിനെ വളരാൻ അവർ അനുവദിക്കില്ലെന്നും മുനവർ റാണ പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ ഒവെെസിയുടെ പാർട്ടി അഞ്ച് സീറ്റ് നേടിയതിന് പിന്നാലെയാണ് റാണയുടെ പ്രതികരണം. ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിൽ മുസ്ലീങ്ങളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് ഒവെെസി ശ്രമിക്കുന്നതെന്നും മുനവർ റാണ പറഞ്ഞു.

ഒവെെസിയ്ക്ക് അദ്ദേഹത്തിൻ്റെ 15000 കോടി സമ്പാദ്യം സംരക്ഷിക്കണമെന്ന് മാത്രമെ ഉള്ളു. ഒവെെസിയും സഹോദരൻ അക്ബറുദ്ദീൻ ഒവെെസിയും മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടക്കുന്ന ഗുണ്ടകളാണ്. കഴിഞ്ഞ 42 വർഷമായി എനിക്ക് ഒവെെസിയെ അറിയാം. സീറ്റുകൾ വിജയിച്ചത് വഴി എന്തു ക്ഷേമവും നീതിയുമാണ് ഒവെെസി മുസ്ലീങ്ങൾക്ക് നൽകാൻ പോകുന്നത്. യു.പിയും ബിഹാറും അദ്ദേഹത്തിന് കറവയുള്ള പശുവിനെ പോലെയാണ്. ബിഹാറിന് ശേഷം ബംഗാളിലാണ് റാണ മുസ്ലീം വോട്ട് വിഭജിക്കാൻ കണ്ണുവെച്ചിരിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. 

content highlights: Poet Munawwar Rana accuses Owaisi of dividing Muslims