കള്ളപ്പണം വെളുപ്പിക്കല്‍: സന്ദീപിനെ മാപ്പ് സാക്ഷിയാക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലുള്ള പ്രതി സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കാന്‍ ശ്രമമാരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ്. ഇതിനായി രഹസ്യമൊഴി ശേഖരിക്കാനുള്ള അപേക്ഷ വരും ദിവസങ്ങളില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം.

സന്ദീപ് നായര്‍ മാപ്പു സാക്ഷിയാകുന്നതിലൂടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിനും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലും ശിവശങ്കറിന് വ്യക്തമായ പങകുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍ എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ നിരത്താന്‍ ഖവിയാത്ത സാഹചര്യത്തിലാണ് സന്ദീപിനെ മാപ്പ് സാക്ഷിയാക്കി തെളിവ് ശേഖരിക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് പുറമേ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് മാപ്പു സാക്ഷിയായിരുന്നു.

Content Highlight: ED to make Sandeep as witness in Money Laundering case