ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വരുന്ന നേരിയ വ്യത്യാസങ്ങള്‍ ആശ്വാസത്തിന് വഴിയൊരുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 88,14,579 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 447 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 1,29,635 മരണങ്ങളാണ് കൊവിഡ് ബാധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
82,05,728 പേര്‍ രോഗമുക്തരായി ആശുപത്രി വിട്തായും ആരോഗ്യ മന്ത്രാലയം പ്രതിദിന കൊവിഡ് അവലോകന യോഗത്തില്‍ അറിയിച്ചു. ഇതു വരെ രാജ്യത്ത് 12,48,36,819 സാമ്പിളുകളാണ് പരിശോധിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, 93,09 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം, മരണ നിരക്ക് 1.47 ശതമാനം മാത്രമാണ്.
Content Highlight: India reports 41,100 new coronavirus cases, 447 deaths taking tally over 88.14 lakh