സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്നവസാനിക്കും; തുടരണമോയെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന ഘട്ടത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്നവസാനിക്കും. രോഗ വ്യാപനം കുറയുന്നതും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് നിരോധനാജ്ഞ അവസാനിക്കുന്നത്.

നിരോധനാജ്ഞ നീട്ടണോയെന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് ചുമതല. ജില്ലയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ തുടരണമെങ്കില്‍ ഇത് സംബന്ധിച്ച് ജില്ല കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം.

തിരുവനന്തപുരം ജില്ലയില്‍ തുടക്കത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും നിലവില്‍ രോഗവ്യാപനം കുറവായതിനാല്‍ നിരോധനാജ്ഞ നീട്ടാതിരിക്കാനാണ് സാധ്യത. അതേസമയം എറണാകുളത്ത് കേസുകള്‍ കൂടുതലായതിനാല്‍ നിരോധനാജ്ഞ തുടര്‍ന്നേക്കും.

Content Highlight: Section 144 after Covid hike ends today