തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ ആളുകളെ തേടുന്നു; പത്രപരസ്യവുമായി ആം ആദ്മി പാർട്ടി

aam aadmi party Kerala newspaper advertisement

കേരളത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്. എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലുമെല്ലാം സ്ഥാനാർത്ഥി മുന്നണികൾ പലയിടങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. അതിനിടെയാണ് കേരളത്തിൽ മത്സരിക്കാൻ ആളുകളെ തേടി പത്ര പരസ്യം നൽകി ആം ആദ്മി രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ പ്രമുഖ പത്രത്തിലാണ് കേരളത്തിൽ മത്സരിക്കാൻ ആളുകളെ തേടി ആം ആദ്മി പാർട്ടിയുടെ പരസ്യം വന്നത്.

മികച്ച പ്രതിഛായയുള്ള പൊതു പ്രവർത്തകർ, വിരമിച്ച അധ്യാപകർ, സംരഭകർ, വിദ്യാർത്ഥികൾ, ഗവേഷകർ, കർഷകർ, മാധ്യമ പ്രവർത്തകർ തുടങ്ങീ വിവധ മേഖലകളിലുള്ളവരെ തദ്ധേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുവാൻ ഹൃദയ പൂർവം ക്ഷണിക്കുന്നു എന്നാണ് പരസ്യം. വിശദ വിവരങ്ങൾ അറിയുന്നതിനായി ആംആദ്മി വെബ്സൈറ്റും ഫോൺ നമ്പറും നൽകിയിട്ടുണട്.പരസ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

Content Highlights; aam aadmi party Kerala newspaper advertisement