കൊവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. കമ്പനി ചെയർമാൻ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്സിൻ വികസിപ്പിക്കുന്നത്. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. വിദേശ കാര്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത പരിപാടിയിലാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിൻ വികസനം പുരോഗമിക്കുന്നുണ്ടെന്നും 1.3 ബില്ല്യൺ ആളുകളിലേക്ക് വാക്സിൻ എത്തിക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ധേഹം പറഞ്ഞു. രണ്ട് ഡോസ് ഇഞ്ചക്ഷൻ ആണെന്നതിൽ തനിക്ക് സന്തോഷമില്ലെന്നും 2.6 ബില്യൺ ഡോസ് വാക്സിൻ ആവശ്യമായി വരുമെന്നും അദ്ധേഹം പറഞ്ഞു. മൂക്കിലിറ്റിക്കുന്ന ഒറ്റ ഡോസ് വാക്സിൻ വികസിപ്പിക്കാനായി കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.
Content Highlights; Bharath biotech begins phase 3 trials of covid 19 vaccine