തൃശ്ശൂരിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു; ഡ്രെെവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Man held in connection with python death in Thrissur

തൃശ്ശൂർ വാണിയം പാറയിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടർന്ന് ഡ്രെെവറെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാന തൊഴിലാളിയായ നൂർ അമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ദേശീയപാതാ നിർമാണത്തിനിടെയാണ് സംഭവം. കുഴിയെടുക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. കഴിയെടുക്കുന്നതിനിടെ യന്ത്രം മലമ്പാമ്പിൻ്റെ ദേഹത്തുകയറി. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ വെറ്റെറിനറി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ രാത്രിയോടെ പാമ്പ് ചത്തു. 

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മലമ്പാമ്പിനെ അപായപ്പെടുത്തുന്നത് ഗുരുതര ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 3 മുതൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം, ഡ്രെെവറെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മലമ്പാമ്പിനെ മനപ്പൂർവ്വം കൊന്നതെന്നാണ് ആരോപണം. കേസെടുക്കാതെ നിവൃത്തിയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 

content highlights: Man held in connection with python death in Thrissur