കൊവിഡിനെ പ്രതിരോധിക്കുന്നതിനായി വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടൻ നന്ദമൂരി ബാലകൃഷ്ണൻ. കൊറോണ വൈറസ് ഭൂമിയിൽ നിന്നും ഒരിക്കലും അപ്രത്യക്ഷമാകില്ലെന്നും അദ്ധേഹം പറഞ്ഞു. ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് നടൻ ഇത്തരത്തിൽ അഭിപ്രായപെട്ടത്.
കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം. ഇതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല, ഇനി കണ്ടുപിടിക്കാനും പോകുന്നില്ല. കൊവിഡ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കണമെന്ന് തെറ്റായി ചിലർ ഉപദേശം നൽകുന്നു. എന്നാൽ ഈ സമയത്ത് രണ്ട് നേരവും ചൂടുവെള്ളത്തിൽ തന്നെ കുളിക്കുക. എല്ലാ ദിവസവും രണ്ടു നേരവും ഗാർഗിൾ ചെയ്യുക. നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക. രോഗത്തെ ചെറുക്കാൻ വേണ്ട എല്ലാ മുൻ കരുതലുകളും സ്വീകരിക്കുക ബാലകൃഷ്ണ പറഞ്ഞു.
കൂടാതെ താനൊരു ദൈവ വിശ്വാസിയാണെന്നും വേദ മന്ത്രങ്ങൾ ഉരുവിടാറുണ്ടെന്നും ബാലകൃഷ്ണ വ്യക്തമാക്കി. എന്നെ സംബന്ധിച്ച് മന്ത്രങ്ങൾ ഉരുവിടുമ്പോൾ ആത്മ വിശ്വാസം വർധിക്കുന്നുവെന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.
Content Highlights; Nandamuri Balakrishna says COVID-19 won’t have a vaccine even in Future