രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

പുതിയതായി 29,164 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 88,47,291 ലേക്ക് ഉയര്‍ന്നു. കൊവിഡ് അതിതീവ്ര ഘട്ടങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയിരുന്നു.

449 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,30,519 ആയി. നിലവില്‍ രാജ്യത്ത് 4,35,401 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 82,90,371 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്. ഇതില്‍ 40,791 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.

Content Highlight: Covid update in India