കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയിലേത് ഗുരുതര സാഹചര്യമെന്ന് നീതി ആയോഗിന്റെ വിലയിരുത്തൽ. ഇന്നലെ 8500 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച 51000 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൌൺ ഏർപെടുത്താൻ ആലോചിക്കുന്നില്ലെന്ന് ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി. ലോക്ക്ഡൌൺ ഫലപ്രദമാണെന്ന് കരുതുന്നില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയാണ് ഫലപ്രദമെന്നും അദ്ധേഹം വ്യക്തമാക്കി.
അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ദില്ലിയിലെ സാഹചര്യം ഗുരുതരമെന്ന് നീതി ആയോഗ് അഭിപ്രായപെട്ടത്. കൂടാതെ സാഹചര്യം ഇനിയും മോശമാകാൻ സാധ്യതയുണ്ടെന്നും നീതി ആയോഗ് വ്യക്തമാക്കി. ദില്ലിയിൽ പരിശോധന വർധിപ്പിക്കുന്നതിനും കൊവിഡ് രോഗികൾക്കായുള്ള ബെഡുകളും ഓക്സിജനും ഐസിയു സംവിധാനങ്ങളും കൂടുതൽ തയ്യാറാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
Content Highlights; neti aayog said that the covid 19 situations in Delhi unprecedented