ലോക കോടിശ്വര പട്ടികയിൽ മാർക്ക് സക്കർബർഗിനെ മറികടന്ന് ഇലോൺ മസ്ക് മൂന്നാം സ്ഥാനത്ത്

Elon musk now the world's third-richest person, overtake mark Zuckerberg

ലോക കോടിശ്വര പട്ടികയിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ മറികടന്ന് ടെസ് ലയുടേയും സ്പെയ്സ് എക്സിന്റേയും മേധാവി ഇലോൺ മസ്ക് മൂന്നാം സ്ഥാനത്തെത്തി. 100 ബില്യൺ ഡോളർ ആസ്തിയുമായാണ് ലോക കോടിശ്വര പട്ടികയിൽ മൂന്നാമതായത്. ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെയാണ് അദ്ധേഹത്തിന്റെ ആസ്തിയിൽ വർധനവുണ്ടായത്.

7.6 ബില്യൺ ഡോളറിന്റെ അധിക നേട്ടമാണ് രണ്ടു ദിവസം കൊണ്ട് മസ്കിന് ലഭിച്ചതെന്നാണ് ബ്ലൂംബർഗ് ബില്യണയേഴ്സ് സൂചിക വ്യക്തമാക്കുന്നത്. 2020 ൽ മാത്രം ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 82.1 ബില്യൺ ഡോളറാണ് . ലോകത്തെ 500 കോടിശ്വരന്മാരുടെ ഇടയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വ്യക്തിയും ഇദ്ധേഹം തന്നെയാണ്

Content Highlights; Elon musk now the world’s third-richest person, overtake mark Zuckerberg