പരസ്യങ്ങൾ കൂട്ടത്തോടെ നഷ്ടപെടുന്നു; പുതിയ നയങ്ങൾ പ്രഖ്യാപിച്ച് ഫേസ്ബുക്ക്

Facebook policy changes fail to quell advertiser revolt as Coca-Cola pulls ads

പരസ്യദാതക്കളായ വൻകിട കമ്പനികൾ കൂട്ടത്തോടെ പിന്മാറുന്ന സാഹചര്യത്തിൽ പരസ്യങ്ങളൊടും, വിദ്വേഷ പേസ്റ്റുകളോടും ഉള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് ആണ് വെള്ളിയാഴ്ച നടന്ന ഓൺലൈൻ ടൌൺഹാൾ പരിപാടിയിലൂടെ പുതിയ നയങ്ങൾ പ്രഖ്യാപിച്ചത്. പ്രമുഖ അമേരിക്കൻ കോർപ്പറേറ്റായ യൂണിലിവർ ഫേസ്ബുക്ക് വഴിയുള്ള ആറുമാസത്തെ പെയ്ഡ് പരസ്യങ്ങൾ പിൻവലിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനവുമായി സുക്കർബർഗ് രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോളിസി തെറ്റിക്കുന്ന ഏത് പോസ്റ്റുകളും ലേബൽ ചെയ്യുമെന്നാണ് പുതിയ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ പോസ്റ്റിൻ്റെ പ്രധാന്യം അനുസരിച്ച് അത് നിലനിർത്തുമെന്നും വ്യക്തമാക്കി. തെരഞ്ഞടുപ്പ് പരസ്യങ്ങൾക്കും ഇത് ബാധകമാണെന്നും, രാഷ്ട്രിയക്കാരുടെ പോസ്റ്റുകളും ഇത്തരത്തിൽ ലേബൽ ചെയ്യുമെന്നും സുക്കർബർഗ് പറഞ്ഞു. കഴിഞ്ഞ മാസം ബാലറ്റ് സംബന്ധിച്ച ഡൊണാൾഡ് ട്രംപിൻ്റെ ട്വിറ്റ് ഫാക്ട് ചെക്ക് വെണ്ടതാണെന്ന് ലേബൽ ചെയ്തപ്പോൾ ഇത് വലിയ വിവാദം തന്നെ സൃഷ്ടിച്ചിരുന്നു.

അതേസമയം ട്രംപിനെ പരോക്ഷമായി അനുകൂലിക്കുകയും ചെയ്ത വ്യക്തിയാണ് സുക്കർബർഗ്. ഇതിനെതിരെ ഫേസ്ബുക്ക് ജീവനക്കാരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് ഇപ്പോൾ നയം മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരസ്യങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപെട്ട വിഷയത്തിൽ നീതി പൂർവ്വമായ ചർച്ചകൾ ഇത് ഇല്ലാതാക്കുമെന്നാണ് ഫേസ്ബുക്ക് മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഗൈഡ് ലൈൻ അനുസരിച്ച് ഒരാളുടെ വോട്ടവകാശം ഹനിക്കുന്ന പോസ്റ്റുകളും സംഘർഷത്തിന് ഇടയാക്കുന്ന പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്യും. ഈ കാര്യത്തിൽ പേസ്റ്റ് ചെയ്ത് വ്യക്തി എത്ര മാത്രം പ്രാധാന്യമുള്ള ആളാണെന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും സുക്കർബർഗ് വ്യക്തമാക്കി.

പരസ്യങ്ങൾ പിൻവലിക്കാനുള്ള യൂണിലിവറിൻ്റെ പ്രഖ്യാപനത്തോടെ ഫേസ്ബുക്ക് ഓഹരികൾക്ക് 7 ശതമാനം ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഫേസ്ബുക്ക് വരുമാനത്തിൻ്റെ 98 ശതമാനവും ( ഏകദേശം 70 മില്ല്യൺ യുഎസ് ഡോളർ) വരുന്നത് പരസ്യ വരുമാനത്തിൽ നിന്നുമാണ്. ഇതിന് ഭീഷണി നേരിട്ടതാണ് പുതിയ നയങ്ങൾ കൊണ്ടു വരാൻ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊക്കകോള, ഹോണ്ട, ലുലു ലെമൺ, ജാണസ്പോർട്ട് എന്നിങ്ങനെയുള്ള നൂറോളം ബ്രാൻ്റുകളാണ് ഫേസ്ബുക്കിലെ പെയ്ഡ് പരസ്യങ്ങൾ പിൻവലിച്ചത്.

Content Highlights; Facebook policy changes fail to quell advertiser revolt as Coca-Cola pulls ads