വിശ്വാസ വഞ്ചന; ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍

After Google and Apple, UK antitrust regulator to launch probe against FB

അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍. വിശ്വാസ വഞ്ചനയുടെ പേരിലാണ് കോമ്പറ്റീഷൻ റെഗുലേറ്റർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ആരംഭിക്കുമെന്ന് കോമ്പറ്റീഷൻ ആൻഡ്​ മാർക്കറ്റ്​സ്​ അധികൃതർ വ്യക്തമാക്കി. 

എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ഓൺലൈൻ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്ക് അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് അന്വേഷണ വിധേയമാവുക. ഈ വർഷം തുടക്കത്തിൽ യു.കെ സർക്കാർ ഗൂഗിളിനും ആപ്പിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നു. 

പുതിയ സ്വകാര്യതാ നയത്തിന്‍റെ പേരില്‍ വാട്ട്സ് ആപ്പ് വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ മാതൃകമ്പനിയായ ഫേസ്ബുക്കിനെതിരെയുള്ള അന്വേഷണം ഇരട്ട പ്രഹരമാണ്.

Content Highlights; After Google and Apple, UK antitrust regulator to launch probe against FB