ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്ബുക്ക്

Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്ററുകളുടെ റീച്ച് കുറക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് വ്യക്തമാക്കി. കൂടാതെ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്ന ഗ്രൂപ്പുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപെടുത്തും. അൽഗോരിതത്തിൽ ഇതിനാുള്ള മാറ്റങ്ങൾ വരുത്തും. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് കൊണ്ടു വന്ന നിയന്ത്രണങ്ങളാണ് ലോക വ്യാപകമാകുന്നത്.

രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകൾ ഫേസ്ബുക്ക് ഇനി ആഗോളതലത്തിൽ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് സജസ്റ്റ് ചെയ്യില്ല. ചർച്ചകൾ നടന്നു കൊണ്ടിരിക്കണം എന്നാണ് തങ്ങൾക്ക് എന്നും എന്നാൽ ഉപയോക്താക്കളിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്ന ഫീഡ്ബാക്കിൽ അവർ ആവശ്യപെടുന്നത് രാഷ്ട്രീയ ചർച്ചകൾ കാണാൻ അവർ ആഗ്രഹിക്കുന്നില്ല എന്നാണെന്നും സക്കർബർഗ് വ്യക്തമാക്കി. ഭിന്നത സൃഷ്ടിക്കുന്ന ചർച്ചകൾ കുറക്കുകയും, ഇതിലൂടെ തീവ്രത കുറക്കുകയുമാണ് ന്യൂസ്ഫീഡിൽ നിന്ന് രാഷ്ട്രീയ പോസ്റ്റുകൾ മാറ്റുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സക്കർബർഗ് വ്യക്തമാക്കി.

Content Highlights; Facebook plans to reduce the political content in the newsfeed