ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപെട്ട് അമേരിക്കയിൽ ആയുധ പരസ്യങ്ങൾക്ക് വിലക്കേർപെടുത്തി ഫേസ്ബുക്ക്

Facebook to Remove Social, Political Group Recommendations, Block Rule-Breaking Members

അമേരിക്കയിൽ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങ് ബുധനാഴ്ച നടക്കും. ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളെല്ലാം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ലോക്ഡൌണിന് സമാനമായ രീതിയിലാണ് ഇപ്പോൾ അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി. ഇരുപത്തയ്യായിരത്തോളം സുരക്ഷാ ജീവനക്കാരെയാണ് വാഷിംഗ്ടണിൽ മാത്രം നിയോഗിച്ചിരിക്കുന്നത്. കൂടാതെ സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപെട്ട് അമേരിക്കയിൽ മുഴുവൻ ആയുധ പരസ്യങ്ങൾക്കും ഫേസ്ബുക്ക് വിലക്കേർപെടുത്തിയിട്ടുണ്ട്.

ജോ ബൈഡന്റെ സ്ഥാനാരോഹണം: അമേരിക്കയിൽ ആയുധ പരസ്യങ്ങൾ വിലക്കി ഫേസ്ബുക്

കാപിറ്റോൾ ബിൽഡിംങ്ങിൽ ട്രംപ് അനുകൂലികൾ ആഴ്ചകൾക്ക് മുൻപ് നടത്തിയ ആക്രമത്തെ തുടർന്ന് മുൻകരുതൽ നടപടിയായിട്ടാണ് ഇത്തരത്തിലൊരു നീക്കം. “ആയുധ ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ജനുവരി 22 വരെ മുൻകരുതൽ നടപടിയെന്നോണം ഞങ്ങൾ പിൻവലിക്കുകയാണെന്ന്” ഫേസ്ബുക്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന് പുറമേ രാഷ്ട്രീയ പരസ്യങ്ങൾ വിലക്കിയ നടപടി തുടരുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു. യഥാർത്ഥ വിവരങ്ങൾ മാത്രമേ ഫേസ്ബുക്കിലൂടെ കൈമാറ്റം ചെയ്യപെടുന്നുള്ളുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളിലുമാണ് കമ്പനി.

Content Highlights; Facebook bans weapon ads in America