കര്‍ഷക പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക; ഇന്റര്‍നെറ്റ് വിലക്കില്‍ മോദി ഭരണകൂടത്തിന് വിമര്‍ശനം

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധങ്ങള്‍ക്ക് ആഗോളതലത്തില്‍ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് അമേരിക്ക. കര്‍ഷക പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും ബൈഡന്‍ ഭരണകൂടം അറിയിച്ചു.

അതേസമയം, കര്‍ഷക സമരത്തെ നേരിടാനുള്ള ഇന്റര്‍നെറ്റ് വിലക്കിനെയും അമേരിക്ക വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടസമില്ലാതെ ലഭിക്കേണ്ടത് അനിവാര്യമാണെന്നാണ് അമേരിക്കന്‍ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

Content Highlight: America interfere in Farmers Protest